HEADLINES

യുദ്ധവിമാനങ്ങളുടെ എണ്ണം കുറഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച് വ്യോമസേനാ മേധാവി

Air Chief Marshal AP Singh

Kerala, 28 फ़रवरी (Udaipur Kiran) ।

യുദ്ധവിമാനങ്ങളുടെ എണ്ണം കുറഞ്ഞതില്‍ ആശങ്ക പ്രകടിപ്പിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്. മിറാഷ്, മിഗ് -29, ജാഗ്വാര്‍ എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേനയ്ക്ക് പ്രതിവര്‍ഷം 35-40 യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റയും എയര്‍ബസും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ സി -295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ജെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ കമ്പനികളെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു.

ജാഗ്വാര്‍, മിഗ് -29, മിറാഷ് 2000 ജെറ്റുകള്‍ 1980 കളില്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 2029-30 ന് ശേഷം ഘട്ടം ഘട്ടമായി ഇവ ഒഴിവാക്കേണ്ടി വരും.

ഈ മാസം ആദ്യം ബെംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യയിലും വ്യോമസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കരാര്‍ ചെയ്ത 83 തേജസ് മാര്‍ക്ക് -1 എ ജെറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തതിലും ഒരു വര്‍ഷത്തിലേറെ വൈകുന്നതിലാണ് ആശങ്ക പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷം 24 തേജസ് മാര്‍ക്ക് -1 എ ജെറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വാഗ്ദാനം ചെയ്തതായി വ്യോമസേനാ മേധാവി പറഞ്ഞു. വിദേശ കമ്പനികളില്‍ നിന്ന് വിമാനം വാങ്ങണമെന്ന് നിര്‍ബന്ധമില്ല, പക്ഷേ തദ്ദേശീയ വിമാനങ്ങളുടെ വിതരണം വാഗ്ദാനം ചെയ്തതിനേക്കാള്‍ വളരെ താഴെയാണ്, ഈ പോരായ്മകള്‍ മറികടക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

—————

(Udaipur Kiran) / Sreejith S

Most Popular

To Top